എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, March 25, 2023 11:22 PM IST
ക​ൽ​പ്പ​റ്റ: മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നു ജി​ല്ല​യി​ൽ രൂ​പീ​ക​രി​ച്ച എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള​ട​ക്കം പി​ടി​ച്ചെ​ടു​ത്തു. ആ​യി​രം രൂ​പ പി​ഴ ചു​മ​ത്തി. ഇ​ന്‍റേ​ണ​ൽ വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ വി.​എം. അ​ബ്ദു​ള്ള, ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫീ​സ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് എം. ​ഷാ​ജു, ശു​ചി​ത്വ മി​ഷ​ൻ അ​സി. കോ​ഓ​ർ​ഡി​നേ​റ്റ​ർ (ഐ​ഇ​സി) റ​ഹിം ഫൈ​സ​ൽ, സു​ഗ​ന്ധ​ഗി​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.