കൽപ്പറ്റ: രാഹുൽഗാന്ധിക്കെതിരായ കോടതി വിധിയിലും പാർലമെന്റ് സെക്രട്ടേറിയറ്റിന്റെ നടപടിയിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ഇരുളടയുമെന്ന സൂചന ഒളിഞ്ഞിരിക്കുന്നതായി സിപിഐ(എംഎൽ) റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി വിലയിരുത്തി. സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, ബാബു കുറ്റിക്കൈത, കെ.ആർ. അശോകൻ, കെ. നസീറുദ്ദീൻ, കെ. പ്രേംനാഥ്, കെ.സി. മല്ലിക എന്നിവർ പ്രസംഗിച്ചു.