വ​ള്ളി​യൂ​ർ​ക്കാ​വ് മ​ഹോ​ത്സ​വം സ​മാ​പി​ച്ചു
Thursday, March 30, 2023 12:15 AM IST
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വി​ൽ ആ​റാ​ട്ടു​മ​ഹോ​ത്സ​വം സ​മാ​പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ന്ന കോ​ലം​കൊ​റ​യോ​ടെ​യാ​യി​രു​ന്നു നാ​ല് ദി​വ​സ​ത്തെ ഉ​ത്സ​വ​ത്തി​നു സ​മാ​പ​നം. ചി​റ​ക്ക​ര, ജെ​സി, ത​ല​പ്പു​ഴ, തേ​റ്റ​മ​ല, കു​ളി​വ​യ​ൽ, ഒ​ണ്ട​യ​ങ്ങാ​ടി, ചാ​ത്ത​ൻ ചെ​റു​കാ​ട്ടൂ​ർ കോ​ള​നി, കൂ​ട​ൽ ചെ​മ്മാ​ട്, ക​മ്മ​ന, ശ്രീ​കു​ട്ടി​ച്ചാ​ത്ത​ൻ​കാ​വ്, വ​ര​ടി​മൂ​ല, താ​ഴെ കൊ​യി​ലേ​രി ഭ​ഗ​വ​തി​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ടി​യ​റ​ക​ൾ ആ​റാ​ട്ടി​ന് മു​ന്പാ​യി വ​ള്ളി​യൂ​ർ​ക്കാ​വി​ലെ​ത്തി. താ​ല​പ്പൊ​ലി​യും അ​ല​ങ്കാ​ര​ദീ​പ​ങ്ങ​ളും ഗോ​ത്ര​വാ​ദ്യ​ങ്ങ​ളും നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ഗ​ജ​വീ​ര​ൻ​മാ​രും മ​റ്റും അ​ടി​യ​റ​ക​ൾ​ക്ക് പൊ​ലി​മ​യേ​കി. കാ​വി​ലേ​ക്കു​ള്ള അ​ടി​യ​റ​ക​ൾ കാ​ണാ​ൻ വ​ഴി​നി​ളേ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളു​ക​ളാ​ണ് നി​ല​യു​റ​പ്പി​ച്ച​ത്. ജെ​സി​യി​ൽ​നി​ന്നു​ള്ള അ​ടി​യ​റ​യാ​ണ് ആ​ദ്യം കാ​വി​ൽ ഏ​ത്തി​യ​ത്.