മുസ്്് ലിം ലീഗ് ഫ്ളാഷ് ലൈറ്റ് മാർച്ച് നടത്തി
1282311
Thursday, March 30, 2023 12:15 AM IST
സുൽത്താൻ ബത്തേരി: രാഹുൽഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ പാർലമെന്റ് സെക്രട്ടേറിയറ്റ് നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റി നഗരത്തിൽ ഫ്ളാഷ് ലൈറ്റ് മാർച്ച് നടത്തി. രാത്രി 10ഓടെ ചുങ്കം ജുമാ മസ്ജിദ് പരിസരത്തു ആരംഭിച്ച് സ്വതന്ത്രമൈതാനിയിൽ സമാപിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
പാർട്ടി ജില്ലാ സെക്രട്ടറി പി.പി. അയ്യൂബ്, നിയോജകമണ്ഡലം പ്രസിഡന്റ് എം.എ. അസൈനാർ, ജനറൽ സെക്രട്ടറി സി.കെ. ആരിഫ്, വി. ഉമ്മർ ഹാജി, പി. അബ്ദുള്ള മാടക്കര, കോണിക്കൽ ഖാദർ, കണക്കയിൽ മുഹമ്മദ്, സി. അസൈനു, കെ.പി. അസ്കർതുടങ്ങിയവർ നേതൃത്വം നൽകി.