യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Thursday, March 30, 2023 12:16 AM IST
കോ​ട്ട​ത്ത​റ: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും അ​ദ്ദേ​ഹ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും കോ​ട്ട​ത്ത​റ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ണ്ണി​യോ​ട് ടൗ​ണി​ൽ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തി. ചെ​യ​ർ​മാ​ൻ വി.​സി. അ​ബൂ​ബ​ക്ക​ർ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ കെ. ​പോ​ൾ, മാ​ണി ഫ്രാ​ൻ​സി​സ്, അ​ബ്ദു​ള്ള വൈ​പ്പ​ടി, പി.​പി. റെ​നീ​ഷ്, സു​രേ​ഷ് ബാ​ബു വാ​ള​ൽ, പി.​സി. അ​ബ്ദു​ള്ള, ബേ​ബി പു​ന്ന​ക്ക​ൽ, ഒ.​ജെ. മാ​ത്യു, എം.​സി. മോ​യി​ൻ, സി.​കെ. ഇ​ബ്രാ​യി, വി.​കെ. മൂ​സ, കെ.​കെ. നാ​സ​ർ, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, ആ​ന്‍റ​ണി പാ​റ​യി​ൽ, സി​റാ​ജ്, സി​ദ്ദി​ഖ്, എം.​ജി. രാ​ജ​ൻ, എം.​വി. ടോ​മി, പി.​എം. ജോ​ണ്‍ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.