ഇന്ത്യയുടെ നിലനിൽപിന് രാഹുലിനൊപ്പം; കൽപ്പറ്റയിൽ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം
1282313
Thursday, March 30, 2023 12:16 AM IST
കൽപ്പറ്റ: രാഹുൽഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെതിരേ കൽപ്പറ്റയിൽ ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂൾ ജംഗ്ഷനിൽ നിന്നും രാവിലെ ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറോളം മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ അണിനിരന്നു. പ്രതിഷേധ മാർച്ചും ധർണയും കെപിസിസി അംഗവും ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമായ പി.പി. ആലി ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഡിസിസി ജനറൽ സെക്രട്ടറി ടി.പി. രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തി. സിൽവി തോമസ്, ഉഷാ തന്പി, ബീനാ ജോസ്, ലിസി സാബു, ജിനി തോമസ്, ഉഷാ വിജയൻ, ലില്ലി കുര്യൻ, ഐ.ബി. മൃണാളിനി, ഇ. മിനി, നിത്യാ ബിജു, സീതാ വിജയൻ, സന്ധ്യാ ലിഷു, ശാന്തമ്മ തോമസ്, ടി. പുഷ്പ, ജോയ്സി ഷാജു, റോസമ്മ ബേബി, റീനാ ജോർജ്, പ്രിയാ വിനോദ്, ജസി ജോണി തുടങ്ങിയവർ പ്രസംഗിച്ചു.