വാളവയൽ ഗവ. ഹൈസ്കൂളിൽ വാർഷികാഘോഷം നാളെ
1282700
Thursday, March 30, 2023 11:57 PM IST
കൽപ്പറ്റ: പൂതാടി പഞ്ചായത്തിലെ വാളവയൽ ഗവ.ഹൈസ്കൂളിൽ വാർഷികാഘോഷവും സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകർക്കു യാത്രയയപ്പും നാളെ നടത്തുമെന്ന് ഹെഡ്മാസ്റ്റർ കെ. വിനോദ്കുമാർ, എസ്എംസി ചെയർമാൻ കെ.ആർ. രമിത്, പിടിഎ പ്രതിനിധി തങ്കച്ചൻ വാളവയൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിന് നടത്തുന്ന ഗോത്രോത്സവത്തിനു പിന്നാലെ ചേരുന്ന സമ്മേളനത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. സ്കൂൾ ചുറ്റുമതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറും വിശ്രമകേന്ദ്രം ജില്ലാ പഞ്ചായത്ത് അംഗം ഉഷ തന്പിയും ഉദ്ഘാടനം ചെയ്യും.
പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു അധ്യക്ഷത വഹിക്കും. വിരമിക്കുന്ന അധ്യാപികമാരായ ടി.ടി. അന്നക്കുട്ടി, കെ.പി. അജിത എന്നിവർക്കു യാത്രയയ്പ്പ് നൽകും. മുൻ അധ്യാപകരായ പി. സുരേഷ്, പദ്മനാഭൻ, സുമതി, ത്രേസ്യാമ്മ, സരോജിനി, മേരി, പങ്കജാക്ഷി, പ്രദീപ്, സുഭദ്ര, ശശിധരൻ എന്നിവരെ ആദരിക്കും.