സ്കൂൾ പത്രം പ്രകാശനം ചെയ്തു
1282703
Thursday, March 30, 2023 11:57 PM IST
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 2022 - 2023 അധ്യയന വർഷത്തെ മികവുകൾ കാണിക്കുന്ന സ്കൂൾ പത്രം 'പടവുകൾ' പ്രകാശനം ചെയ്തു. എഴുത്തുകാരൻ എൻ. അനിൽകുമാർ വാർഡ് അംഗം ജോസ് നെല്ലേടത്തിന് കോപ്പി കൈമാറി പ്രകാശനം നിർവഹിച്ചു.
കരം പിടിക്കാൻ എന്ന പേരിൽ ഇന്ന് നടത്തുന്ന സന്പൂർണ ഗൃഹസന്ദർശന പരിപാടിയിലൂടെ മുഴുവൻ കുട്ടികളുടെ വീട്ടിലും പത്രം എത്തിക്കാനാണ് തീരുമാനം. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, സ്റ്റാഫ് സെക്രട്ടറി സി.വി. രതീഷ്, ഇ.ഡി. ജെയിംസ്, സി.സി. കുമാരൻ, ഷിബു പുളിമൂട്ടിൽ, സി. ഷീബ, പി.എസ്. ഷംന, എം.ജി. സിന്ധു എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് പ്രതിഷേധസമരം ഇന്ന്
കൽപ്പറ്റ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മുതൽ 11 വരെ ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലും യുഡിഎഫ് പ്രതിഷേധസമരം നടത്തുമെന്ന് ചെയർമാൻ കെ.കെ. അഹമ്മദ്ഹാജി, കണ്‍വീനർ ഇൻചാർജ് എം.എ. ജോസഫ് എന്നിവർ അറിയിച്ചു.