‘നവ്യം 23’ പൂർത്തീകരിച്ച പദ്ധതികൾ ഉദ്ഘാടനം ചെയ്തു
1282704
Thursday, March 30, 2023 11:57 PM IST
മാനന്തവാടി: സെന്റ് ജോസഫ്സ് ടിടിഐ യിൽ ഈ അക്കാദമിക വർഷം പൂർത്തീകരിച്ച വിവിധ പദ്ധതികൾ മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയ ഡിഎൽഎഡ് വിഭാഗവും പുതിയ കോണ്ഫറൻസ് ഹാളും ശബ്ദ സംവിധാനവും കംപ്യൂട്ടർ ലാബും വാഷ് ഏരിയയുമാണ് ഉദ്ഘാടനം ചെയ്തത്.
പഠനോത്സവത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗണ്സിലർ ഷൈനി ജോർജ് നിർവഹിച്ചു. പഠന മികവുകളും നാട്ടറിവുകളും നാടൻ പാട്ടുകളും വേദിയിൽ അരങ്ങേറി. കെ ടെറ്റ് ജേതാക്കളെയും വിദ്യാർഥി പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. സണ്ണി മഠത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അന്നമ്മ എം. ആന്റണി, പിടിഎ പ്രസിഡന്റ് ഫിലിപ്പ് ചാണ്ടി കുടക്കച്ചിറ, അധ്യാപകരായ പി.എൽ. ബിന്ദു, പൗളി ദേവസി, ജോസ് ജോസഫ്, സ്മിത ജോസ്, ജോസ് പള്ളത്ത്, ഡിഎൽഎഡ് വിഭാഗം ചെയർമാൻ ജെയ്ഡൻ ഗിൽ ജോണ് എന്നിവർ പ്രസംഗിച്ചു.