പൂർവ വിദ്യാർഥി സംഗമം നടത്തി
1283008
Saturday, April 1, 2023 12:12 AM IST
പുൽപ്പള്ളി: എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.കെ.പി. സാജു ഉദ്ഘാടനം ചെയ്തു.
ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി എം.എം. സലീൽ, അധ്യാപകരായ പി.ആർ. ബിന്ദു, സ്റ്റാഫ് സെക്രട്ടറി എം.ഡി. അലക്സ്, പൂർവവിദ്യാർഥികളും ഇപ്പോൾ അധ്യാപകരുമായ സി.എസ്. സൂര്യ, പി.എസ്. ആതിര, അജിൽ സലി, പൂർവ്വ വിദ്യാർഥി നിധീഷ് എന്നിവർ പ്രസംഗിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് അലുംനി അസോസിയേഷൻ രൂപീകരിക്കാനും എൻഡോവ്മെന്റ് ഏർപ്പെടുത്താനും സംഗമം തീരുമാനിച്ചു.