ഡ്യൂട്ടിയിലുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തിയവർക്കെതിരേ നടപടി വേണം: സ്റ്റാഫ് കൗണ്‍സിൽ
1283012
Saturday, April 1, 2023 12:12 AM IST
പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടിയിലുള്ള വനിത ജീവനക്കാരെ ഭീഷണിപ്പെടുത്തിയവർക്കെതിരേ നടപടി സ്വികരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിൽ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
വ്യാഴാഴ്ച രാത്രി 10 ഓടെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിയവരാണ് വനിതജീവനക്കാരോട് മോശമായ രീതിയിൽ പെരുമാറിയത്. അര മണിക്കൂറോളം ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ഇന്നലെ രാവിലെ പത്തരയോടെ പ്രതിഷേധ കൂട്ടായ്മ നടത്തിയത്. ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് മെഡിക്കൽ ഓഫീസർ പുൽപ്പള്ളി പോലീസിൽ പരാതി നൽകി. പ്രതിഷേധ ധർണ മെഡിക്കൽ ഓഫിസർ ഡോ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
ഷിജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു ഡോ. അഖില, ഡോ. അതുൽസോമൻ, ഡോ.ഫാത്തിമ, മേരി, എ.സി. വിനോദ്, ധനുഷ, വീനിത, ബിജിമോൻ, ഷൈനി എന്നിവർ പ്രസംഗിച്ചു.