പെൻഷൻ സംരക്ഷണ ദിനം ആചരിച്ചു
1283304
Saturday, April 1, 2023 11:28 PM IST
കൽപ്പറ്റ: പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി അധ്യാപക-സർവീസ് സംഘടനാ സമരസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ സംരക്ഷണ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി നടന്ന യോഗം കണ്‍വീനർ ശ്രീജിത്ത് വാകേരി ഉദ്ഘാടനം ചെയ്തു. കെജിഒഎഫ് ജില്ലാ പ്രസിഡന്റ് ഡോ.എം. സിനി അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സിൽ ജില്ലാ കമ്മിറ്റി അംഗം പി.എൻ. വിനോദ് സ്വാഗതവും മേഖലാ സെക്രട്ടറി ബാബുരാജ് വൈത്തിരി നന്ദിയും പറഞ്ഞു.
മാനന്തവാടിയിൽ ദിനാചരണം ടി.ഡി. സുനിൽമോൻ ഉദ്ഘാടനം ചെയ്തു. പ്രിൻസ് തോമസ് അധ്യക്ഷത വഹിച്ചു. വി. സുജിത്ത്, കെ.ആർ. രാജേഷ്, കെ.എ. പ്രേംജിത്ത്, പി.പി. സുജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു.
സുൽത്താൻബത്തേരിയിൽ ജോയിന്റ് കൗണ്‍സിൽ ജില്ലാ സെക്രട്ടറി ടി.ആർ. ബിനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.ജി. സനോജ് അധ്യക്ഷത വഹിച്ചു. ടി.കെ. യോഹന്നാൻ, ടി. ദീലീപ്കുമാർ, കെ.ആർ. സുധാകരൻ, എം.പി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.