പുൽപ്പള്ളി: യുഡിഎഫ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പാടിച്ചിറയിൽ സായാഹ്ന ധർണ നടത്തി. രാഹുൽഗാന്ധിക്കെതിരായ പാർലമെന്റ് സെക്രട്ടേറിയറ്റ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.പി.ഡി. സജി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. എം.എ. അസീസ്, മാത്യു കടുപ്പിൽ, പി.കെ. വിജയൻ, ബീന കരുമാംകുന്നേൽ, ജോയി വാഴയിൽ, ശിവരാമൻ പാറക്കുഴി, തോമസ് പാഴൂക്കാല, പി.കെ. ജോസ് ,ജോർജ് എടപ്പാട്ട്, ജോസ് നാമറ്റം, സുനിൽ പാലമറ്റം, ജോമറ്റ് വാദ്യത്ത്, സി.ഡി. തങ്കച്ചൻ, കെ.പി. ജോസ് ,കുര്യാച്ചൻ പ്ലാക്കിയിൽ, ലില്ലി തങ്കച്ചൻ, ഷിനു കച്ചിറയിൽ, ഷിജോയി മാപ്പിളശേരി, മോളി ജോസ്,പുഷ്പവല്ലി നാരായണൻ, ജോസ് കണ്ടംതുരുത്തി, ജോസഫ് തട്ടാംപറന്പിൽ,
ഷിനോ കടുപ്പിൽ, അഭിജിത് തെക്കനാട്ട് എന്നിവർ നേതൃത്വം നൽകി.