കുട്ടികളുടെ സംരക്ഷണം: ത്രിദിന പരിശീലനം നടത്തി
1283309
Saturday, April 1, 2023 11:28 PM IST
കൽപ്പറ്റ: ആരോഗ്യ, പോലീസ് വകുപ്പുകൾ, ജോയിന്റ് ആക്ഷൻ ഫോർ ലീഗൽ ഓൾട്ടർനേറ്റീവ്സ് എന്നിവയുടെ സഹകരണത്തോടെ ചൈൽഡ്ലൈൻ വയനാട് കേന്ദ്രം കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ത്രിദിന പരിശീലനം സംഘടിപ്പിച്ചു. ആർകെഎസ്കെ ട്രെയിനർമാർ, ജുവനൈൽ പോലീസ് അംഗങ്ങൾ, ആശ വർക്കർമാർ എന്നിവർക്കായിരുന്നു പരിശീലനം.
ആദ്യദിന പരിശീലനം പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഹെൽത്ത് ഇൻസ്പെകട്ർ കെ.പി. പ്രജീപ് അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് നഴ്സ് കെ. സുഹൈറത്ത് പ്രസംഗിച്ചു. രണ്ടാംദിവസത്തെ പരിശീലനം ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ.ഒ.എസ്. സുഷമ ഉദ്ഘാടനം ചെയ്തു. മൂന്നാം ദിവസം സബ്ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയുമായ സി. ഉബൈദുളള ഉദ്ഘാടനം ചെയ്തു. അഡീഷണൽ പോലീസ് സൂപ്രണ്ട് വിനോദ്പിളള അധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങളിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.യു. സ്മിത, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം ബിബിൻ, ചൈൽഡ്ലൈൻ ഇന്റർവൻഷൻ യൂണിറ്റ് ഡയറക്ടർ സി.കെ. ദിനേശൻ എന്നിവർ ക്ലാസെടുത്തു. ചൈൽഡ്ലൈൻ കോ ഓർഡിനേറ്റർ പി.ടി. അനഘ, കൗണ്‍സിലർ ജിൻസി എലിസബത്ത്, ടീം അംഗങ്ങളായ ലില്ലി തോമസ്, സതീഷ് കുമാർ, പി.ടി. ലക്ഷ്മണ്, സി.എ. അബ്ദുൾ ഷെമീർ, പി.വി. സബിത, ഡെൻസിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു.