കോണ്ഗ്രസ് മാർച്ച് ഇന്ന്
1298196
Monday, May 29, 2023 12:24 AM IST
മാനന്തവാടി: കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു ഗവ.മെഡിക്കൽ കോളജ് മാർച്ചും ധർണയും നടത്തും. മെഡിക്കൽ കോളജിൽ ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കുക, മൾട്ടി പർപ്പസ് കെട്ടിടവും കാത്ത് ലാബും തുറന്നുപ്രവർത്തിപ്പിക്കുക, മരുന്നുക്ഷാമം പരിഹരിക്കുക, ലാബിൽ പരിശോധന പൂർണരീതിയിൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ക്ഷേമനിധി ആനുകൂല്യങ്ങൾ
ഉടൻ വിതരണം ചെയ്യണം:
ബിൽഡിംഗ് ആൻഡ് റോഡ്
വർക്കേഴ്സ് ഫെഡറേഷൻ
കൽപ്പറ്റ: നിർമാണ തൊഴിലാളികൾ ആനുകൂല്യത്തിന് അപേക്ഷ നൽകി ആറ് മാസമായിട്ടും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നില്ലെന്നും നിർമാണ തൊഴിലാളികൾക്ക് ഉടൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി)ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ. കുഞ്ഞി മൊയ്തീൻ യോഗം ഉദ്ഘാടനം ചെയ്തു. സി.പി. മാത്യു അധ്യക്ഷത വഹിച്ചു. എം.എൻ. കൃഷ്ണൻ, വി.കെ. ശാന്ത, പി. മജീദ്, പി.ടി. ജോർജ്ജ്, പി.വി. പത്രോസ്, കെ.എം. ഭാസ്ക്കരൻ, സി. ദേവസ്വ, എ.പി.മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.
ബിൽഡിംഗ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റായി 25 വർഷം പൂർത്തിയാക്കിയ പി.കെ. കുഞ്ഞിമൊയ്തീനെ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സി.പി. മാത്യു മെമന്റൊ നൽകി ആദരിച്ചു.