അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന്
Wednesday, May 31, 2023 4:48 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ പാ​ത​യോ​ര​ങ്ങ​ളി​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഗൂ​ഡ​ല്ലൂ​ർ-​ബ​ത്തേ​രി, ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ-​ചേ​ര​ന്പാ​ടി, ഗൂ​ഡ​ല്ലൂ​ർ-​ഓ​വാ​ലി, ഉൗ​ട്ടി-​ഗൂ​ഡ​ല്ലൂ​ർ തു​ട​ങ്ങി​യ പ്ര​ധാ​ന പാ​ത​ക​ളി​ൽ പാ​ത​യോ​ര​ങ്ങ​ളി​ൽ ഭീ​മ​ൻ മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഒ​രു പോ​ലെ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ളാ​ണി​വ.