സുൽത്താൻ ബത്തേരി: ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അസംപ്ഷൻ ഹോസ്പിറ്റലിലെ മാനസികാരോഗ്യ വിഭാഗവും വൈസ്മെൻ ക്ലബ് ബ്രാഞ്ചും സംയുക്തമായി മിനി മാരത്തണ് നടത്തി. പ്രായഭേദമന്യേ നിരവധിയാളുകൾ പങ്കെടുത്തു. അസംപ്ഷൻ ഹോസ്പിറ്റൽ വളപ്പിൽ ആരംഭിച്ച് കോട്ടക്കുന്ന്, സെന്റ് മേരീസ് കോളജ്, സപ്ത റിസോർട്ട്, കൈപ്പഞ്ചേരി, ബൈപാസ്, സ്റ്റേഡിയം വഴി തിരിച്ചെത്തുന്ന വിധത്തിലായിരുന്നു മാരത്തൺ.
പോലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷ് ഫ്ളാഗ് ഓഫ് ചെയ്തു. ഡോ.സിസ്റ്റർ ലിസ് മാത്യു എസ്എച്ച്, വൈസ് മെൻ ക്ലബ് പ്രസിഡന്റ് ജോയി, ഡോ.ചന്ദ്രൻ, സിസ്റ്റർ ആനീസ് ഏബ്രഹാം, ഡോ.ജോ ടുട്ടു ജോർജ് എന്നിവർ പ്രസംഗിച്ചു. 15നും 30നും ഇടയിലും 30നു മുകളിലും പ്രായമുള്ളവർക്കു പ്രത്യേകമായിരുന്നു മാരത്തൺ. രണ്ട് വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് വ്യാപാര സ്ഥാപനങ്ങളായ യെസ് ഭാരതും ഇ പ്ലാനറ്റും സ്പോണ്സർ ചെയ്ത കാഷ് അവാർഡ് നൽകി.