കൽപ്പറ്റ: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ ഫോണ് പദ്ധതി നാളെ ജില്ലയിലും യാഥാർഥ്യമാകും. സംസ്ഥാനതലത്തിനൊപ്പം ജില്ലയിൽ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും ഉദ്ഘാടനം നടക്കും.
ജില്ലയിൽ 1,016 കിലോമീറ്റർ ദൈർഘ്യത്തിൽ കെ ഫോണ് ഒപ്ടിക്കൽ ഫൈബർ കേബിൾ ശൃംഖല തയാറായിട്ടുണ്ട്. 578 സർക്കാർ ഓഫീസുകൾ ആദ്യഘട്ടത്തിൽ നെറ്റ് വർക്ക് പരിധിയിൽ വരും. റോഡ് വീതികൂട്ടൽ നടക്കുന്നതു ഒഴികെ പ്രദേശങ്ങളിൽ കെ ഫോണ് കേബിൾ ശൃംഖലയെത്തിയിട്ടുണ്ട്. റോഡ് പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് മറ്റു പ്രദേശങ്ങളിലും കേബിൾ എത്തും. കെഎസ്ഇബി സബ് സ്റ്റേഷനിൽ സ്ഥാപിച്ച 10 പിഒപികളിലൂടെയാണ് വേഗതയേറിയ ഇന്റർനെറ്റ് സേവനം ഗുണഭോക്താക്കളിൽ എത്തുന്നത്.