കൽപ്പറ്റ: പരിസ്ഥിതി ദിനത്തിൽ വയനാട് ചിത്രകലാ അധ്യാപക കൂട്ടായ്മയുടെ നാട്ടുപച്ച ഏകദിന പരിസ്ഥിതി ചിത്രപ്രദർശനം കളക്ടറേറ്റിൽ നടക്കും. വയനാടിന്റെ പച്ചപ്പും പരിസ്ഥിതിയും പ്രമേയമാക്കിയ അന്പതോളം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. രാവിലെ 10നു ജില്ലാ കളക്ടർ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകൂടം, സാമൂഹിക വനവ്തകരണ വിഭാഗം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.