കൽപ്പറ്റ: ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ കോട്ടത്തറ പഞ്ചായത്തിലെ മെച്ചനയിൽ നിർമിച്ച അങ്കണവാടി കെട്ടിടം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ആർ. മണിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു.
30 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഹെൽപ്പർ ജാനകിക്ക് യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. നസീമ, സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ ഹണി ജോസ്, ഇ.കെ. വസന്ത, ജില്ലാ വനിതാ ശിശു വികസന ഓഫീസർ വി.സി. സത്യൻ, വാർഡ് അംഗങ്ങളായ സംഗീത് സോമൻ, അനിത ചന്ദ്രൻ, ബിന്ദു മാധവൻ, ആന്റണി ജോർജ്, പുഷ്പ സുന്ദരൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.സി. ദേവസ്യ, അങ്കണവാടി വർക്കർ സ്മിത എന്നിവർ പ്രസംഗിച്ചു.