ആര്യാടൻ മുഹമ്മദ് അനുസ്മരണം നടത്തി
1338118
Monday, September 25, 2023 1:03 AM IST
മേപ്പാടി: മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ മുൻ മന്ത്രിയും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനം നടത്തി.
കേരളത്തിലെ തോട്ടം തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും സംസ്ഥാന സർക്കാരിലും നിയമ സഭയിലും തൊഴിലാളികൾക്കു വേണ്ടി പോരാട്ടം നടത്തി തൊഴിലാളി അനുകൂല നിയമങ്ങൾ ഉണ്ടാക്കി എടുക്കുന്നതിൽ മുൻപന്തിയിൽ നിന്ന ആദർശ ധീരനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു.
യൂണിയൻ ജനറൽ സെക്രട്ടറി ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അനുസ്മരണ പ്രഭാഷണം നടത്തി. ടി.എ. റെജി, ഒ. ഭാസ്കരൻ, കെ.യു. മാനു, ശ്രീനിവാസൻ തൊവരിമല, ആർ. രാമചന്ദ്രൻ, രാധരാമ സ്വാമി, താരിഖ് കടവൻ, രാജു ഹെജമാടി, ടി.എ. മുഹമ്മദ്, ഒ.വി. റോയ്, ഹർഷൽ കോന്നാടൻ തുടങ്ങിയവർ പ്രസംഗിച്ചു.