ജ​ല​സേ​ച​ന​ത്തി​നു ഉ​പ​യോ​ഗി​ച്ച വൈ​ദ്യു​തി​ ബി​ല്ല​ട​യ്ക്കാ​ൻ നോ​ട്ടീ​സ്
Monday, September 25, 2023 1:03 AM IST
മാ​ന​ന്ത​വാ​ടി: ജ​ല​സേ​ച​ന​ത്തി​നു ഉ​പ​യോ​ഗി​ച്ച വൈ​ദ്യു​തി​യു​ടെ ബി​ൽ അ​ട​യ്ക്കാ​ൻ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും നോ​ട്ടീ​സ്.

15,000 മു​ത​ൽ 25,000 വ​രെ രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ. ജ​ല​സേ​ച​ന​ത്തി​നു പാ​ട​ശേ​ഖ​ര സ​മി​തി​ക​ളും വ്യ​ക്തി​ക​ളും എ​ടു​ത്ത വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍റെ ബി​ല്ല് കൃ​ഷി വ​കു​പ്പ​ണ് അ​ട​ച്ചി​രു​ന്ന​ത്. 2020 മാ​ർ​ച്ച് 16 മു​ത​ൽ 2021 ജൂ​ലൈ 14 വ​രെ​യു​ള​ള ബി​ൽ കു​ടി​ശി​ക​യാ​ണെ​ന്നാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.

കെ​എ​സ്ഇ​ബി​യു​ടെ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യി​ൽ പ​ലി​ശ ഒ​ഴി​വാ​ക്കി ബി​ൽ അ​ട​യ്ക്കാ​നു​ള്ള അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

ബി​ൽ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കെ​എ​സ്ഇ​ബി​യോ​ടു ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളും ക​ർ​ഷ​ക​രും.