കൊ​ല​പാ​ത​ക കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ്
Thursday, September 28, 2023 1:20 AM IST
ഉൗ​ട്ടി: കൊ​ല​പാ​ത​ക​ക്കേ​സി​ൽ ബേ​ക്ക​റി തൊ​ഴി​ലാ​ളി​ക്ക് ഉൗ​ട്ടി ജി​ല്ലാ കോ​ട​തി ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.

ഉൗ​ട്ടി ഞൊ​ണ്ടി​മേ​ട് സ്വ​ദേ​ശി ജ്യോ​തി​മ​ണി​യെ (44) അ​ടി​ച്ചു കൊ​ന്ന കേ​സി​ലാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യും ഉൗ​ട്ടി​യി​ലെ സ്വ​കാ​ര്യ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന ദേ​വ​ദാ​സി​നെ (40) കോ​ട​തി ശി​ക്ഷി​ച്ച​ത്.

2020 മാ​ർ​ച്ച് 24 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബേ​ക്ക​റി​യി​ൽ ന​ട​ന്ന ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​കം. ഉൗ​ട്ടി പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ജി​ല്ലാ ജ​ഡ്ജി അ​ബ്ദു​ൽ​ഖാ​ദ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.