പുൽപ്പള്ളി: പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ തന്റേത് പാവങ്ങളുടേയും സാധാരണക്കാരന്റേയും സർക്കാരാണെന്നും അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇന്ന് നിത്യോപയോഗ സാധങ്ങളുടെ വില നൂറു ശതമാനംവരെ ഉയർന്നിരിക്കയാണ്. മാവേലി സ്റ്റോറുകളടക്കം വിലനിലവാരം പിടിച്ചു നിർത്തേണ്ട പൊതു വിതരണ പരിപാടി ആകെ താളം തെറ്റി.
മാവേലി സ്റ്റോറുകളിലൊന്നും സബ്സിഡി ഇനങ്ങൾ കിട്ടാനില്ലെന്നും ഉള്ള സാധനങ്ങൾക്ക് പൊതുവിപണിയേക്കാൾ വിലക്കൂടുതലാണെന്നും കെപിസിസി എക്സിക്യുട്ടിവ് അംഗം കെ.എൽ. പൗലോസ് പറഞ്ഞു.
പുൽപ്പള്ളി മണ്ഡലം കോണ്ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി മാവേലി സ്റ്റോറിലേക്കു നടത്തി. ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എൻ.യു. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു.
വർഗീസ് മുരിയൻകാവിൽ, ടി.എസ്. ദിലീപ് കുമാർ, ശശിധരൻ, മണി പാന്പനാൽ, റെജി പുളിങ്കുന്നേൽ, ജോണി പരത്തനാൽ, തോമസ് പാഴൂക്കാല, വർക്കി പാലക്കാട്ട്, ടോമി തേക്കുമല, സിജു പൗലോസ്, മണി ഇല്യന്പത്ത്, രാജു തോണിക്കടവ്, ഷിജി കേളകത്ത്, ജോയി പുളിക്കൽ, ശരത്ത്, ലിജോ ജോർജ്, ചന്ദ്രൻ കൂർമുള്ളാനി മോഹനൻ അമരക്കുനി, മുകുന്ദൻ പാക്കം, ഷിജോ കൊട്ടുകാപ്പള്ളി, സജി പാറക്കൽ, ബിനോണ്സണ്, വിത്സണ്, എൽദോസ്, മണി പൊളന്ന എന്നിവർ പ്രസംഗിച്ചു.