സ്കൂ​ട്ട​ർ യാ​ത്രി​ക​നെ മാ​ൻ​ക്കൂ​ട്ടം ഇ​ടി​ച്ച് വീ​ഴ്ത്തി
Friday, September 29, 2023 1:47 AM IST
പു​ൽ​പ്പ​ള്ളി: റ​ബ​ർ ടാ​പ്പിം​ഗി​ന് പോ​യ​യാ​ളെ മാ​ൻ​കൂ​ട്ടം ഇ​ടി​ച്ചു വീ​ഴ്ത്തി. ച​ണ്ണോ​ത്തു​കൊ​ല്ലി ന​ടു​ക്കു​ടി​യി​ൽ ശ​ശാ​ങ്ക (62)നാ​ണ് സാ​ര​മാ​യ പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ വ​ണ്ടി​ക്ക​ട​വ് തീ​ര​ദേ​ശ പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

തോ​ട്ട​ത്തി​ൽ നി​ന്നു കൂ​ട്ട​മാ​യി ഓ​ടി​യി​റ​ങ്ങി​യ മാ​ൻ​ക്കൂ​ട്ടം ശ​ശാ​ങ്ക​ന്‍റെ സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ശ​ശാ​ങ്ക​ന്‍റെ ത​ല​യ്ക്കും വ​ല​തു കൈ​ക്കും പൊ​ട്ട​ലു​ണ്ട്.


ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തെ വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്ക് മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ തീ​ര​ദേ​ശ പാ​ത​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം പ​തി​വാ​ണ്.