മ​ഞ്ചൂ​രി​ൽനി​ന്ന് മു​ള്ളി വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ട​ണ​മെ​ന്ന്
Saturday, September 30, 2023 1:08 AM IST
ഉൗ​ട്ടി: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ മ​ഞ്ചൂ​രി​ൽ നി​ന്ന് മു​ള്ളി വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഞ്ചൂ​രി​ൽ നി​ന്ന് കെ​ദ്ദൈ, മു​ള്ളി, വെ​ള്ളി​യ​ങ്കി​രി, കാ​ര​മ​ട വ​ഴി കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് റോ​ഡ് ക​ട​ന്നു പോ​കു​ന്നു​ണ്ട്.

ഉൗ​ട്ടി​യി​ൽ നി​ന്നു​ള്ള കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു​ള്ള മൂ​ന്നാം ബ​ദ​ൽ പാ​ത​യാ​ണി​ത്. കു​ന്താ, മ​ഞ്ചൂ​ർ, മു​ള്ളി ഭാ​ഗ​ത്ത് നി​ന്നു​ള്ള നൂ​റു​ക്ക​ണ​ക്കി​ന് പേ​ർ കേ​ര​ള​ത്തി​ലെ മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ൾ ഇ​തു​വ​ഴി​യാ​ണ് അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്ന​തും.

എ​ന്നാ​ൽ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് അ​തി​ർ​ത്തി​യി​ൽ ചെ​ക്പോ​സ്റ്റ് സ്ഥാ​പി​ച്ച് വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ നി​ന്ന് നീ​ല​ഗി​രി​യി​ലേ​ക്ക് വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​നം​വ​കു​പ്പ് അ​തി​ർ​ത്തി​യി​ൽ ത​ട​ഞ്ഞ് തി​രി​ച്ച​യ​യ്ക്കു​ക​യാ​ണ്. ഇ​ത്കാ​ര​ണം സ​ഞ്ചാ​രി​ക​ൾ​ക്ക് നി​രാ​ശ​യോ​ടെ മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ്.