അസംപ്ഷന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കി
1339726
Sunday, October 1, 2023 8:03 AM IST
സുല്‍ത്താന്‍ ബത്തേരി: ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് അസംപ്ഷന്‍ സ്കൂള്‍ യൂണിറ്റ് അംഗങ്ങള്‍ ’ഗാന്ധിയെ അറിയാന്‍’ പരിപാടിയുടെ ഭാഗമായി നഗരമധ്യത്തിലെ ഗാന്ധി പ്രതിമയും പരിസരവും ശുചിയാക്കി. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
സ്കൗട്സ് മാസ്റ്റര്‍ ഷാജി ജോസഫ്, ഗൈഡ്സ് ക്യാപ്റ്റന്‍ ആനിയമ്മ എന്നിവര്‍ നേതൃത്വം നല്കി. ഇതോടനുബന്ധിച്ചു നടന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര് ബിനു തോമസ്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ടോം ജോസ് എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ അധ്യാപകന് ഷാജന് സെബാസ്റ്റ്യന്‍ ഗാന്ധി ജയന്തി സന്ദേശം നല്കി.