കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റി നഗരസഭ ഓഫീസ് ഉപരോധിച്ചു
1394710
Thursday, February 22, 2024 5:22 AM IST
മാനന്തവാടി: ഭവന നിർമാണത്തിൽ ലഭിക്കേണ്ട അവസാന ഗഡു തുക ലഭിച്ചില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയ്ക്ക് മുന്നിൽ കോണ്‍ഗ്രസ് ഉപരോധം നടത്തി. കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നഗരസഭ ചെയർമാന്റെ ഓഫീസ് ഉപരോധിച്ചത്.
പരാതി നൽകി ഒന്‍പത് മാസം കഴിഞ്ഞിട്ടും രോഗിയായ തന്നെ നിരന്തരം നഗരസഭയിലേക്ക് നടത്തിച്ചിട്ടും പരാതിയിൽ പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ ആലക്കണ്ടിയുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സണെ ഉപരോധിച്ചത്.
ഒടുവിൽ കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ബാബു പുളിക്കന്റെ മധ്യസ്ഥതയിൽ നഗരസഭ സെക്രട്ടറിയോട് സംസാരിച്ച് വിഷയം കൗണ്‍സിൽ ചർച്ചയ്ക്കെടുത്ത് ബോർഡ് തീരുമാനപ്രകാരം എത്രയും വേഗം അവസാന ഗഡു നൽകാമെന്ന നഗരസഭ സെക്രട്ടറിയുടെ ഉറപ്പിൽ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
മണ്ഡലം പ്രസിഡന്റ് സുനിൽ ആലുങ്കൽ, സാബു പൊന്നിയിൽ, മുസ്ഥഫ എള്ളിൽ, പെരുന്പിൽ അപ്പച്ചൻ, മഷൂദ്, ദീപു, സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.