കൽപ്പറ്റ: വയനാട് ബൈക്കേഴ്സ് ക്ലബ്, ബത്തേരി ഗ്രാൻഡ് ഐറിസ് ഹോട്ടൽ, ബത്തേരി രാജരാജേശ്വര കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി ബൈസിക്കിൾ റൈഡ് നടത്തി. ഉത്തരവാദ ടൂറിസം, കായിക മേഖലകൾക്കു പുത്തൻ ഉണർവുപകരുകയെന്ന ലക്ഷ്യത്തോടെ കൽപ്പറ്റയിൽനിന്നു ബത്തേരിക്കായിരുന്നു റൈഡ്. സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഫ്ളാഗ് ഓഫ് ചെയ്തു. സൈക്ലിസ്റ്റുകൾക്കൊപ്പം അദ്ദേഹം റൈഡിൽ പങ്കെടുത്തു.
സമാപനയോഗം ബത്തേരിയിൽ മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി മുഖ്യാതിഥിയായി. വയനാട് ബൈക്കേഴ്സ് ക്ലബ് സെക്രട്ടറി ഷൈജൽ കുന്നത്ത്, പ്രസിഡന്റ് ഡോ. മുഹമ്മദ് സാജിദ്, മുനിസിപ്പൽ കൗണ്‍സിലർ സംഷാദ്, ജില്ലാ ഒളിന്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ, സൈക്ലിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സത്താർ വിൽറ്റൺ, ക്ലീൻ സിറ്റി കോ ഓർഡിനേറ്റർ സജി മാധവൻ, രാജരാജ്വേശ്വര കോളജ് പ്രിൻസിപ്പൽ റുബീന, അബ്ദുൾ ഹാരിഫ്, ഹോട്ടൽ ഗ്രാൻഡ് റിസ് മാനേജർ സതീഷ് എന്നിവർ പ്രസംഗിച്ചു.