ശൈ​ശ​വ വി​വാ​ഹം: ദ​ല്ലാ​ള്‍ അ​റ​സ്റ്റി​ല്‍
Monday, September 9, 2024 8:23 AM IST
മാ​ന​ന്ത​വാ​ടി: പ​ട്ടി​ക​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ കേ​സി​ല്‍ ദ​ല്ലാ​ള്‍ അ​റ​സ്റ്റി​ല്‍. പൊ​ഴു​ത​ന അ​ച്ചൂ​രാ​നം കാ​ടം​കോ​ട്ടി​ല്‍ സു​നി​ല്‍ കു​മാ​റി​നെ​യാ​ണ്(36)​എ​സ്എം​എ​സ് ഡി​വൈ​എ​സ്പി എം.​എം. അ​ബ്ദു​ള്‍ ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​താ​പി​താ​ക്ക​ള്‍​ക്കു നി​യ​മ​ത്തി​ലു​ള്ള അ​ജ്ഞ​ത മ​റ​യാ​ക്കി​യും ബ​ന്ധു​ക്ക​ളെ പ​ണം ന​ല്‍​കി സ്വാ​ധീ​നി​ച്ചും ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ പ​ക​ര്‍​പ്പി​ല്‍ ജ​ന​ന തീ​യ​തി തി​രു​ത്തി​യു​മാ​ണ് ഉ​ന്ന​ത ജാ​തി​യി​ല്‍​പ്പെ​ട്ട വ​ട​ക​ര സ്വ​ദേ​ശി​യു​മാ​യി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ​ത്.


ദ​ല്ലാ​ള്‍ ഫീ​സാ​യി വ​ര​നി​ല്‍​നി​ന്നു സു​നി​ല്‍​കു​മാ​ര്‍ വ​ലി​യ തു​ക കൈ​പ്പ​റ്റി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് സു​നി​ല്‍​കു​മാ​റി​നെ അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ക്‌​സോ നി​യ​മ​ത്തി​ലേ​ത​ട​ക്കം വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ്. പ്ര​തി​യു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സ് പ​ട്ടി​ക​വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.