ഒ​യി​സ്ക നെ​ൽ​ക്കൃ​ഷി: കോ​ക്കു​ഴി​യി​ൽ ഞാ​റ് ന​ട്ടു
Friday, September 13, 2024 4:48 AM IST
ക​ൽ​പ്പ​റ്റ: ഒ​യി​സ്ക ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ചാ​പ്റ്റ​റും മേ​പ്പാ​ടി അ​ര​പ്പ​റ്റ ഡോ.​മൂ​പ്പ​ൻ​സ് ന​ഴ്സി​ങ് കോ​ള​ജും സം​യു​ക്ത​മാ​യി കോ​ക്കു​ഴി​യി​ൽ ന​ട​ത്തു​ന്ന നെ​ൽ​ക്കൃ​ഷി​യു​ടെ ഞാ​റു​ന​ടീ​ൽ ന​ട​ത്തി. ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ രാ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​യി​സ്ക ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി എ​ൽ​ദോ ഫി​ലി​പ്പ് ,ലൗ​ലി അ​ഗ​സ്റ്റി​ൻ, സി.​കെ. സി​റാ​ജു​ദ്ദീ​ൻ, വി​നീ​ത കെ. ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​വ​ക​ർ​ഷ​ക​രാ​യ ബി​നീ​ഷ് അ​ന്പ​ല​വ​യ​ൽ, പി.​കെ. അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.


ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളും ന​ഴ്സി​ങ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നാ​ണ് ഞാ​റ് ന​ട്ട​ത്. കൃ​ഷി​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും ഇ​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​കും. അ​ഞ്ചാം ത​വ​ണ​യാ​ണ് ഒ​യി​സ്ക ചാ​പ്റ്റ​ർ നെ​ൽ​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്. നെ​ൽ​ക്കൃ​ഷി യു​വ ത​ല​മു​റ​യ്ക്കും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.