സാ​മൂ​ഹ്യ വി​ജ്ഞാ​ന കേ​ന്ദ്രം; ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, September 14, 2024 5:33 AM IST
വെ​ള്ള​മു​ണ്ട: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് യു​വ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി വെ​ള്ള​മു​ണ്ട​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ലൈ​ബ്ര​റി​യി​ൽ സാ​മൂ​ഹ്യ വി​ജ്ഞാ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സാ​മൂ​ഹ്യ വി​ജ്ഞാ​ന കേ​ന്ദ്രം കൂ​ടി​യാ​ണി​ത്. എം. ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​രി​ഷ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​കെ. സു​ധീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​ഷ​ത്ത് പി​പി​സി സെ​ക്ര​ട്ട​റി​യും യു​വ​സ​മി​തി മു​ൻ സം​സ്ഥാ​ന ക​ണ്‍​വീ​ന​റു​മാ​യ ഹ​രീ​ഷ് കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.


ജി​ല്ലാ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജു​നൈ​ദ് കൈ​പ്പാ​ണി, പ​രി​ഷ​ത്ത് കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി. ​സു​രേ​ഷ് ബാ​ബു, പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എം. ​സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡി​ജി ലി​റ്റ്, ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രൊ​ജ​ക്ട് എ​ന്നി​വ ആ​ദ്യ ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കും.