കൽപ്പറ്റ: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാതയുടെ നിർമാണം വേഗത്തിലാക്കുന്നതിന് ഇടപെടൽ ആവശ്യപ്പെട്ട് തുരങ്ക പാത ആക്ഷൻ കമ്മിറ്റി പൊതുമരാമത്ത്- ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.
കെ.കെ. സഹദ്, സി. രാഘവൻ, മുനീർ പള്ളിയാൽ, കെ.പി. ഹൈദർ അലി, ടി.ആർ. പ്രമോദ്, സി.കെ. ജംഷീർ, കമാൽ വൈദ്യർ, എം.പി. രാജീവ്, കെ.പി. ഷെറീം, ഒ.ടി. അഷറഫ്, യാക്കൂബ് മുണ്ടക്കൈ, പി.എ. ഷമീൽ എന്നിവരടങ്ങുന്നതായിരുന്നു നിവേദകസംഘം.