വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ
1460930
Monday, October 14, 2024 5:20 AM IST
കൽപ്പറ്റ: വിജയദശമി ദിനത്തിൽ ജില്ലയിൽ നൂറുകണക്കിനു കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. അപ്പാട് പള്ളിക്കാവ് ക്ഷേത്രത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ അജിത്കാന്തി കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.
ക്ഷേത്രം ശാന്തിമാരായ എസ്. ഋഷികേശ്, എ.ടി. ഷാജി, എസ്.ആകാശ്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.കെ. സജികുമാർ, സെക്രട്ടറി ടി.പി. ശ്രീനാഥ്, കെ.എൻ. ദിവാകരൻ തുടങ്ങിയവർ നേതൃത്വം നൽകി. കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവീക്ഷേത്രത്തിൽ കുപ്പാടി ഗവ.ഹൈസ്കൂൾ റിട്ട.പ്രധാനാധ്യാപിക എം.ടി. രമണി കുട്ടികളെ എഴുത്തിനിരുത്തി.
അന്പലവയൽ ചീങ്ങേരി ഭഗവതി ക്ഷേത്രത്തിൽ കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജെ. സന്തോഷ്കുമാർ കുട്ടിയെ എഴുത്തിനിരുത്തി. ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ.ഐ. തങ്കമണി, ഡോ. ശ്രീനിവാസൻ എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.
ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ കെ.എം. ബാലകൃഷ്ണൻ, രവീന്ദ്രനാഥ്, ഇ.പി. മോഹൻദാസ് എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിൽ വിദ്യാരംഭത്തിന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വിജയൻ, മോഹനചന്ദ്രൻ ഉണ്ണിത്താൻ, പ്രമോദ് തൃക്കൈപ്പറ്റ, എ.വി. മനോജ്, സുബ്രഹ്മണ്യൻ വെള്ളംകൊല്ലി, ഗോപി നടുക്കുടി, കെ.ജി. ധനപാലൻ എന്നിവർ നേതൃത്വം നൽകി.
കണ്ടോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് പുതുമന ഇല്ലം ഗോവിന്ദപ്രകാശ് ക്ഷേത്രം പ്രസിഡന്റ് വിജയൻ മങ്കോല്ലി, സെക്രട്ടറി വാസുദേവൻ പാലോത്തുമ്മൽ എന്നിവർ നേതൃത്വം നൽകി. കാട്ടിക്കുളം വയൽക്കര ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രത്തിൽ കാട്ടിക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കെ. ഷീജ കുട്ടികളെ എഴുത്തിനിരുത്തി.