ഉരുൾ ദുരന്തം അതിജീവിച്ച ചൂരൽമലയിലെ അരയാലിനെ ആദരിച്ചു
1461200
Tuesday, October 15, 2024 1:55 AM IST
മേപ്പാടി: വിഖ്യാത പരിസ്ഥിതി പ്രവർത്തകൻ പ്രഫ.ശോഭീന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പ്രഫ.ശോഭീന്ദ്രൻ ഫൗണ്ടേഷൻ പുഞ്ചിരിമട്ടം ഉരുൾ ദുരന്തം അതിജീവിച്ച ചൂരൽമലയിലെ ആരയാലിനെയും ഉരുൾ ദുരന്തഭൂമിയിൽനിന്നു ആദ്യ മൃതദേഹം പുറത്തെടുത്ത അട്ടമല ബാലനെയും ആദരിച്ചു.
അരയാലിനെ ഹംസ മടിക്കൈയും ബാലനെ പശ്ചിമഘട്ട സംരക്ഷണ സമിതി സെക്രട്ടറി ബഷീർ ആനന്ദ് ജോണും ആദരിച്ചു. ചൂരൽമലയിൽ സംഘടിപ്പിച്ച പ്രഫ. ശോഭീന്ദ്രൻ അനുസ്മരണം ദേശീയ കർഷക പുരസ്കാര ജേതാവ് കെ.ബി.ആർ. കണ്ണൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സെഡ്.എ. സൽമാൻ, വൈസ് പ്രസിഡന്റ് ഷജീർഖാൻ വയ്യാനം, ട്രഷറർ എം. ഷെഫീക്ക്, ഐടി കോഓർഡിനേറ്റർ പി.കെ. വികാസ്, സന്ധ്യ കരണ്ടോട്, കെ.കെ. ബിനീഷ്കുമാർ, ചന്ദ്രൻ ആപ്പറ്റ, ബഷീർ കളത്തിങ്കൽ, ഹാരിസ് മേപ്പാടി, സഫീറ നസീർ, ഹാഫിസ് പൊന്നേരി, ജലീൽ കുറ്റ്യാടി, കെ. ഗ്രിജീഷ് എന്നിവർ പ്രസംഗിച്ചു. കോഴിക്കോടുനിന്നു ഹരിതയാത്രയായാണ് ഫൗണ്ടേഷൻ അംഗങ്ങൾ ചൂരൽമലയിൽ എത്തിയത്.
യാത്രയുടെ ഭാഗമായി കോഴിക്കോട്, താമരശേരി വയനാട് റൂട്ടിൽ സ്മൃതി വൃക്ഷങ്ങൾ നട്ടു. ഇതിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് നിർവഹിച്ചു. ഹരിത യാത്രയിൽ പങ്കെടുത്ത മുഴുവൻ പേർക്കും സ്മൃതിവൃക്ഷം നൽകി. പ്രഫ. ശോഭീന്ദ്രൻ അനുസ്മരണത്തിന്റെ ഭാഗമായി കോഴിക്കോട്, വയനാട് ജില്ലകളിലായി സ്മൃതിവൃക്ഷം, ഹരിതസംഗമം, ഹരിതഗാനം, ഹരിത ആദരം, ഹരിതപ്രാശം തുടങ്ങിയ പരിപാടികളും നടത്തി.