ക​ൽ​പ്പ​റ്റ: മി​ൽ​മ മ​ല​ബാ​ർ മേ​ഖ​ല യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ 2024-25ൽ ​മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ആ​ന​ന്ദ് മാ​തൃ​ക ക്ഷീ​ര സം​ഘ​ങ്ങ​ൾ​ക്ക് ജി​ല്ല/​യൂ​ണി​യ​ൻ ത​ല​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്നു.

ഏ​റ്റ​വും മി​ക​ച്ച ആ​ന​ന്ദ് മാ​തൃ​ക ക്ഷീ​ര​സം​ഘം, ബി​എം​സി സം​ഘം, ഗു​ണ​നി​ല​വാ​ര​മു​ള്ള പാ​ൽ ന​ൽ​കി​യ സം​ഘം, മി​ൽ​മ ഉ​ത്പ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വി​റ്റ​ഴി​ച്ച സം​ഘം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​വാ​ർ​ഡ്.

യൂ​ണി​യ​ൻ ത​ല​ത്തി​ൽ 25,000 രൂ​പ​യും ജി​ല്ലാ​ത​ല​ത്തി​ൽ 10,000 രൂ​പ​യു​മാ​ണ് അ​വാ​ർ​ഡ്. ര​ണ്ടു ത​ല​ങ്ങ​ളി​ലും പ്ര​ശ​സ്തി പ​ത്രം, അ​നു​മോ​ദ​ന ഫ​ല​കം എ​ന്നി​വ​യും ന​ൽ​കും.