റാഫ് മാനന്തവാടി മേഖലാ കണ്വൻഷൻ നടത്തി
1577304
Sunday, July 20, 2025 5:53 AM IST
മാനന്തവാടി: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം(റാഫ്) മേഖലാ കണ്വൻഷൻ ഡബ്ല്യുഎംഒ ബാഫഖി ഹോം ഓഡിറ്റോറിയത്തിൽ നടത്തി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. റാഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നടത്തി.
കെ. അഹമ്മദ്, പി. ഉസ്മാൻ, എ. അബ്ദുൾ റസാഖ്, കെ.എം. ഷിനോജ്, ആമിന സത്താർ, സി. കുഞ്ഞബ്ദുള്ള ഹാജി, പ്രേംരാജ് ചെറുകര, എം. മണികണ്ഠൻ, സി. മമ്മു, സൗജത്ത് ഉസ്മാൻ, കെ.എം. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.