തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ക്കു​ന്ന​ത് മ​തേ​ത​ര​ത്വ​വും ഫാ​സി​സ​വും ത​മ്മി​ലു​ള്ള മ​ത്സ​രം: പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ
Monday, April 15, 2019 12:16 AM IST
മാ​ന​ന്ത​വാ​ടി: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​തേ​ത​ര​ത്വ​വും ഫാ​സി​സ​വും ത​മ്മി​ലു​ള്ള മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​തി​നാ​യി ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ മ​തേ​ത​ര​ത്വ​വും മ​ത​സൗ​ഹാ​ർ​ദ്ദ​വും ത​ക​ർ​ക്ക​പ്പെ​ട്ട് കൊ​ണ്ടി​രി​ക്ക​യാ​ണ്. എ​ൻ​ഡി​എ സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കു​ള്ള തി​രി​ച്ച​ടി​യാ​യി​രി​ക്ക​ണം വി​ധി എ​ഴു​ത്ത്. ഇ​ന്ത്യ​യെ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ യു​പി​എ മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ലേ​റ്റ​ണ​മെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു.
കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളാ​ണ് ഇ​ല്ലാ​താ​ക്കു​ന്ന​തെ​ങ്കി​ൽ കേ​ര​ള സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​വ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ത​ങ്ങ​ൾ പ​റ​ഞ്ഞു. വെ​ള്ള​മു​ണ്ട പു​ളി​ഞ്ഞാ​ലി​ൽ സം​ഘ​ടി​പ്പി​ച്ച യു​ഡി​എ​ഫ് കു​ടും​ബ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി.​എ. ക​രീം, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​വി. ത​ങ്ക​ബാ​ലു, പി.​കെ. അ​സ്മ​ത്ത്, സി. ​അ​ബ്ദു​ൽ അ​ഷ്റ​ഫ്, പി.​കെ. അ​മീ​ൻ, ആ​ൻ​ഡ്രൂ​സ് ജോ​സ​ഫ്, പി. ​ത​ങ്ക​മ​ണി, എ​ൽ.​ആ​ർ. അ​സൈ​നാ​ർ, അ​ഷ്റ​ഫ്, നി​ഷാ​ന്ത്, ഇ​ബ്രാ​ഹിം ഹാ​ജി, ടി.​കെ. മ​മ്മൂ​ട്ടി, കെ.​ജെ. പൈ​ലി, എം.​സി. ഇ​ബ്രാ​ഹിം ഹാ​ജി, കെ.​കെ.​സി. മൈ​മൂ​ന, ആ​സ്യ​മൊ​യ്തു, ജ​മാ​ൽ, വ​ണ്ടാം​കു​ഴി ചാ​ക്കോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.