തെ​ര​ഞ്ഞെ​ടു​പ്പു പൊ​തു​യോ​ഗം കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, April 15, 2019 12:16 AM IST
പാ​ല​മു​ക്ക്: ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി പി.​പി. സു​നീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണാ​ർ​ത്ഥം പാ​ല​മൂ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രി​യും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​മേ​ഠി​യെ ക​ർ​മ​ഭൂ​മി​യാ​ക്കും എ​ന്നു പ​റ​ഞ്ഞ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വ​യ​നാ​ട്ടി​ലെ പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ർ​മാ​രെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. പു​റ​ത്തു വ​ന്ന മു​ഴു​വ​ൻ യു​ഡി​എ​ഫ് പെ​യ്ഡ് സ​ർ​വേ​ക​ൾ പോ​ലും പി​ണ​റാ​യി ഗ​വ​ണ്‍​മെ​ന്‍റി​ന് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത് ജ​ന​ങ്ങ​ൾ കാ​ണു​ന്നു​ണ്ട്. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ക​രു​ത്ത​നാ​യ സ്ഥാ​നാ​ർ​ഥി​ക്ക് വ​യ​നാ​ട് ച​രി​ത്ര വി​ജ​യം സ​മ്മാ​നി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടി പി. ​ഗ​ഗാ​റി​ൻ, എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ, ജ​സ്റ്റി​ൻ ബേ​ബി, കെ.​ടി. പ്ര​കാ​ശ്, മ​നു കു​ഴി​വേ​ലി, കെ.​ആ​ർ. ജ​യ​പ്ര​കാ​ശ്, ജോ​സ് വ​ണ്ട​നാ​ക്ക​ര, സി​സി ജോ​ണി, പി.​ആ​ർ. വെ​ള്ള​ൻ, ന​ജീ​ബ് മ​ണ്ണാ​ർ, ജ​സി​ൽ പൗ​ലോ​സ്, പ്രി​യാ വീ​രേ​ന്ദ്ര​കു​മാ​ർ, ഷ​റ​ഫു​ന്നീ​സ, പി.​കെ. അ​നി​ൽ​കു​മാ​ർ, അ​ബ്ദു​ൾ അ​സീ​സ് മൂ​ട​ന്പ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.