വോ​ട്ടു ചെ​യ്യാ​ൻ 11 ത​രം തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​പ​യോ​ഗി​ക്കാം
Monday, April 15, 2019 12:16 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 11 ത​രം തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​പ​യോ​ഗി​ച്ച് വോ​ട്ട് ചെ​യ്യാ​മെ​ന്ന് വ​ര​ണാ​ധി​കാ​രി ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.
ഇ​ല​ക്‌‌​ഷ​ൻ ഐ​ഡി കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്കു ആ​ധാ​ർ കാ​ർ​ഡ്, റേ​ഷ​ൻ​കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക്, പാ​സ്പോ​ർ​ട്ട്, പാ​ൻ കാ​ർ​ഡ്, പോ​സ്റ്റ് ഓ​ഫീ​സ് പാ​സ്ബു​ക്ക്, ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് കാ​ർ​ഡ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

കു​തി​ര​പ്പ​ന്ത​യ​ത്തി​നു തു​ട​ക്ക​മാ​യി

ഉൗ​ട്ടി: മ​ദ്രാ​സ് റേ​സ്കോ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 133-ാമ​ത് കു​തി​ര​പ്പ​ന്ത​യ​ത്തി​നു ഉൗ​ട്ടി​യി​ൽ തു​ട​ക്ക​മാ​യി.
ജൂ​ണ്‍ 14നാ​ണ് സ​മാ​പ​നം. പു​ഷ്പ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് കു​തി​ര​പ്പ​ന്ത​യം ന​ട​ത്തു​ന്ന​ത്. ഉൗ​ട്ടി സെ​ൻ​ട്ര​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം മൈ​താ​നി​യി​ലാ​ണ് മ​ത്സ​രം. 10 രൂ​പ​യാ​ണ് പ്ര​വേ​ശ​ന ഫീ​സ്.
ഡ​ൽ​ഹി, മും​ബൈ, കോ​ൽ​ക്ക​ത്ത, ബം​ഗ​ളൂ​രു, ചെ​ന്നൈ, പൂ​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​യി 500ൽ​പ​രം കു​തി​ര​ക​ളും ജോ​ക്കി​ക​ളും വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ത്തി​നെ​ത്തും.