തെ​രു​വു​പ​ട്ടി​യു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ കാ​രു​ണ്യ​ത്തി​ന്‍റെ ഉ​റ​വ​വ​റ്റാ​ത്ത കൈ​ക​ൾ
Monday, April 15, 2019 12:17 AM IST
വെ​ള്ള​മു​ണ്ട: വാ​ഹ​ന​മി​ടി​ച്ചു പ​രി​ക്കേ​റ്റ് നാ​യ​യെ പ​രി​ച​രി​ച്ചു ക​ർ​ഷ​ക​ൻ മാ​തൃ​ക​യാ​യി. വെ​ള്ള​മു​ണ്ട ഒ​ന്പ​താം​മൈ​ലി​ൽ അ​വ​ശ​നി​ല​യി​ലു​ള്ള നാ​യ​യെ പ്ര​ദേ​ശ​ത്തെ കു​റ്റി​പ്ര​വ​ൻ മൊ​ക്ക​ത്ത് അ​ബ്ദു​ല്ല​യാ​ണ് പ​രി​ച​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ​യെ വാ​ഹ​ന​മി​ടി​ച്ച​ത്. ദി​വ​സ​വും മൂ​ന്നു നേ​ര​വും ഭ​ക്ഷ​ണ​വും ഇ​ട​യ്ക്കി​ടെ വെ​ള്ള​വും ന​ൽ​കി​യാ​ണ് നാ​യ​യെ ര​ക്ഷി​ക്കാ​ൻ അ​ബ്ദു​ല്ല​യു​ടെ ശ്ര​മം.