മോ​ദി​യോ​ടൊ​പ്പം പി​ണ​റാ​യി​യും കോ​ടി​യേ​രി​യും രാ​വ​ണ​പ​ക്ഷ​ത്തേ​ക്ക് പോ​യെ​ന്ന് എം.​എം. ഹ​സ​ൻ
Wednesday, April 17, 2019 1:06 AM IST
ക​ൽ​പ്പ​റ്റ: ന്യു​ന​പ​ക്ഷ​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ രാ​ക്ഷ​സ​രൂ​പ​മാ​യ രാ​വ​ണ​ന്‍റെ അ​വ​താ​ര​മാ​യി മാ​റി​യ ന​രേ​ന്ദ്ര മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും ഒ​പ്പം ചേ​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പ്ര​വ​ർ​ത്തി​ക്കു​ന്ന​തും പ്ര​സം​ഗി​ക്കു​ന്ന​തു​മെ​ന്ന് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ. ക​ൽ​പ്പ​റ്റ യു​ഡി​എ​ഫ് മീ​ഡി​യ സെ​ന്‍റ​റി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ധ​ർ​മ​ത്തി​നും നീ​തി​ക്കും വേ​ണ്ടി ജീ​വ​ൻ മ​ര​ണ പോ​രാ​ട്ടം ന​ട​ത്തു​ന്ന രാ​മ​ന്‍റെ രൂ​പം ധ​രി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ലൂ​ടെ വ​ർ​ഗീ​യ​ത​യെ വ​ള​ർ​ത്തു​ന്ന മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും വ​ലി​യ പി​ന്തു​ണ​യാ​ണ് സി​പി​എം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. വ​ർ​ഗീ​യ​ത​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യു​മാ​യി ബി​ജെ​പി ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്പോ​ൾ ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​ന​വും ക​ർ​ഷ​ക ക്ഷേ​മ​വും ന്യാ​യ് പ​ദ്ധ​തി​യു​മെ​ല്ലാം ല​ക്ഷ്യം വ​യ്ക്കു​ന്ന ക്ഷേ​മ​രാ​ഷ്ട്ര​ത്തി​ന് വേ​ണ്ടി​യു​ള്ള പ്ര​ക​ട​ന പ​ത്രി​ക​യു​മാ​യാ​ണ് കോ​ണ്‍​ഗ്ര​സ് ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ക്കു​ന്ന​ത്. വ​ർ​ഗീ​യ​ത മാ​ത്രം പ​റ​യു​ന്ന ബി​ജെ​പി നേ​താ​ക്ക​ളു​ടെ അ​തേ സ്വ​ര​ത്തി​ൽ മി​ത്ര ഭാ​വ​ത്തോ​ടെ സം​സാ​രി​ക്കു​ന്ന സി​പി​എം നേ​താ​ക്ക​ൾ മ​തേ​ത​ര​ത്വ​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന കോ​ണ്‍​ഗ്ര​സി​നോ​ട് ശ​ത്രു ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്നു.
മ​ലീ​മ​സ​മാ​യ വ​ർ​ഗീ​യ പ്ര​സ്താ​വ​ന​ക​ളും പ്ര​സം​ഗ​ങ്ങ​ളും ന​ട​ത്തി​യ ശ്രീ​ധ​ര​ൻ പി​ള്ള​ക്കെ​തി​രെ പോ​ലീ​സ് ഉ​ട​നെ കേ​സ് എ​ടു​ക്കേ​ണ്ട​താ​ണ്. ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​യ റ​ഫാ​ൽ അ​ഴി​മ​തി​ക്കെ​തി​രെ ഒ​ര​ക്ഷ​രം സി​പി​എം മി​ണ്ടാ​തി​രി​ക്കു​ന്ന​ത് ലാ​വ്‌​ലി​ൻ കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം ഭ​യ​ന്നാ​ണ്. യു​പി​എ ഭ​ര​ണ കാ​ല​ത്ത​ത്ര​യും സം​ഘി​ക​ളും സ​ഖാ​ക്ക​ളും കേ​ന്ദ്ര വി​രു​ദ്ധ സ​മ​ര​പ​ര​ന്പ​ര ന​ട​ത്തു​ക​യാ​ണ് ചെ​യ്ത​ത്.
എ​ന്നാ​ൽ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം സി​പി​എം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ ഒ​രു സ​മ​ര​വും ന​ട​ത്തി​യി​ല്ല​ന്നും ഇ​ത് ബി​ജെ​പി അ​വ​രു​ടെ മി​ത്ര​മാ​യ​തു​കൊ​ണ്ടാ​ണ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു. സ​ർ​വേ​ക​ളി​ല​ല്ല വോ​ട്ടി​ലൂ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.