തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ മൂ​ന്നാം​ഘ​ട്ട പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Wednesday, April 17, 2019 1:06 AM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ആ​ഴ്ച​യി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ വി​ജ​യ​ത്തി​നാ​യി ഇ​വി​ടെ​യെ​ത്തു​ന്ന​ത് കേ​ന്ദ്ര രാ​ഷ്ട്രീ​യ​ത്തി​ലെ പ്ര​മു​ഖ​ർ​ത​ന്നെ. താ​ര പ്ര​ചാ​ര​ക​രെ​യി​റ​ക്കി വോ​ട്ടു​പി​ടി​ക്കാ​നാ​ണ് എ​ൻ​ഡി​എ​യു​ടെ പ്ര​വ​ർ​ത്ത​നം.
ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ, സ്മൃ​തി ഇ​റാ​നി, നി​യ​മ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്, പീ​യു​ഷ് ഗോ​യ​ൽ, മു​ൻ ക്രി​ക്ക​റ്റ് താ​രം ഗൗ​തം ഗം​ഭീ​ർ, ഹേ​മ​മാ​ലി​നി, വ​രു​ണ്‍ ഗാ​ന്ധി, പി.​സി. ജോ​ർ​ജ് എ​ന്നി​വ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി വ​യ​നാ​ട്ടി​ൽ എ​ത്തി​ച്ചേ​രും.
നി​ല​വി​ൽ ആ​റു​ല​ക്ഷം കു​ടും​ബ​യോ​ഗ​ങ്ങ​ൾ ന​ട​ത്തി താ​ഴെ​ത്ത​ട്ടി​ൽ ബൂ​ത്തു​ത​ല​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ത്തി​നും വീ​ടു​ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നു​മാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. മ​ണ്ഡ​ലം ഇ​ള​ക്കി​മ​റി​ച്ചു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ങ്ങ​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. വ​യ​നാ​ട്ടി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത് മ​ണ്ഡ​ല​ത്തി​ന്‍റെ പി​ന്നോ​ക്ക അ​വ​സ്ഥ​യെ​ക്കു​റി​ച്ചാ​ണ്.
തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​ചാ​ര​ണാ​ർ​ത്ഥം ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​വാ​ൻ വീ​ഡി​യോ വാ​ൻ എ​ത്തി. ഇ​ന്ന് മു​ത​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ദ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണാ​ർ​ത്ഥം വാ​ൻ എ​ത്തി​ച്ചേ​രും.
ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തി​യ ക്ഷേ​മ പ​ദ്ധ​തി​ക​ളും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വി​ശ്വാ​സി​ക​ളോ​ടു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ഓ​ഖി ദു​ര​ന്ത​വും പ്ര​ള​യ​വും ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​യും ദൃ​ശ്യാ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.