സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ ഭി​ന്ന​ത
Wednesday, April 17, 2019 1:06 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്കു പി​ന്തു​ണ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ ഭി​ന്ന​ത. ഫാ​ർ​മേ​ഴ്സ് റീ​ലീ​ഫ് ഫോ​റ​വും ഓ​ൾ ഇ​ന്ത്യാ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​നും രാ​ഹു​ൽ​ഗാ​ന്ധി​യെ പി​ന്തു​ണ​ച്ചു മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യ്ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നി​രി​ക്ക​യാ​ണ് സ്വ​ന്ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ ഒ​രു വി​ഭാ​ഗം.
കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ളി​ൽ സ്വ​ത​ന്ത്ര നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തു അ​നു​ചി​ത​മാ​ണെ​ന്നു പി.​എം. ജോ​യി (കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി), വി.​ടി. പ്ര​ദീ​പ്കു​മാ​ർ (ഹ​രി​ത​സേ​ന), കു​ഞ്ഞി​ക്ക​ണ്ണ​ൻ (ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി), പി.​എ. അ​ഗ​സ്റ്റി (ക​ർ​ഷ​ക വ​യോ​ജ​ന വേ​ദി), കേ​ശ​വ​ൻ​ചെ​ട്ടി (വ​യ​നാ​ട് ചെ​ട്ടി സ​ർ​വീ​സ് സൊ​സൈ​റ്റി) എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
ഓ​ൾ ഇ​ന്ത്യാ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. ദേ​വ​സ്യ​യും പ​ക്ഷം പി​ടി​ച്ചു​ള്ള പ്ര​ചാ​ര​ണ ജാ​ഥ ശ​രി​യ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. എ​ന്നാ​ൽ കാ​ർ​ഷി​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്നും കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക​യി​ലൂ​ടെ ഉ​റ​പ്പു​ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നു ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ.​ജെ. ചാ​ക്കോ പ​റ​ഞ്ഞു. സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ വാ​ലു​ക​ളാ​ണ് വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​യെ എ​തി​ർ​ക്കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.