വി​വേ​ക​ത്തോ​ടെ വോട്ട് ചെയ്യണം: പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി
Wednesday, April 17, 2019 1:06 AM IST
ക​ൽ​പ്പ​റ്റ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​വ​കാ​ശം വി​വേ​ക​ത്തോ​ടെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നു വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​ഹ്വാ​നം ചെ​യ്തു.
പ​രി​സ്ഥി​തി​യെ​യും കൃ​ഷി​യെ​യും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ആ​ദി​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​നും ഇ​ട​പെ​ടു​ന്ന​തി​നു മ​ന​സും ശേ​ഷി​യു​മു​ള്ള വ്യ​ക്തി​യാ​ണ് വ​യ​നാ​ടി​ന്‍റെ പ്ര​തി​നി​ധി​യാ​യി ലോ​ക്സ​ഭ​യി​ൽ എ​ത്തേ​ണ്ട​ത്. അ​നി​യ​ന്ത്രി​ത ടൂ​റി​സം, വ​ൻ​തോ​തി​ലു​ള്ള വ​ന​ന​ശീ​ക​ര​ണം, അ​ശാ​സ്ത്രീ​യ ക​രി​ങ്ക​ൽ ഖ​ന​നം, മ​ണ​ലൂ​റ്റ്, കു​ന്നി​ടി​ക്ക​ൽ, ബ​ഹു​നി​ല കെ​ട്ടി​ട​നി​ർ​മാ​ണം എ​ന്നി​വ മൂ​ലം ത​ക​ർ​ച്ച​യിലാണ് വ​യ​നാ​ട്.
ജി​ല്ല​യി​ലെ ആ​ദി​വാ​സി​ക​ളി​ൽ 60 ശ​ത​മാ​നം വ​രു​ന്ന പ​ണി​യ, അ​ടി​യ വി​ഭാ​ഗ​ങ്ങ​ൾ വം​ശോ​ന്മൂല​ന​ത്തി​ന്‍റെ വ​ഴി​യി​ലാ​ണ്.
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ഴും. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ഏ​റ്റ​വും രൂ​ക്ഷം വ​യ​നാ​ട്ടി​ലാ​ണ്.
വേ​ന​ലി​ൽ കൊ​ടും വ​ര​ൾ​ച്ച​യും മ​ഴ​ക്കാ​ല​ത്തു പ്ര​ള​യ​വു​മാ​ണ്.
പ്ര​സി​ഡ​ന്‍റ് എ​ൻ. ബാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് അ​ന്പ​ല​വ​യ​ൽ, ബാ​ബു മൈ​ല​ന്പാ​ടി, രാ​മ​കൃ​ഷ്ണ​ൻ ത​ച്ച​ന്പ​ത്ത്, പി.​എം. സു​രേ​ഷ്, എ.​വി. മ​നോ​ജ്, സി.​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജ​സ്റ്റി​ൻ വാ​ഴ​വ​റ്റ, ശ്രീ​രാ​മ​ൻ നൂ​ൽ​പ്പു​ഴ, സ​ണ്ണി മ​ര​ക്ക​ട​വ്, എം. ​ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.