രാ​ഹു​ൽ ഗാ​ന്ധി​യി​ൽ​നി​ന്നു യു​വ​ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്: യൂ​ത്ത് കോ​ണ്‍​ക്ലേ​വ് ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു
Wednesday, April 17, 2019 1:07 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും, ഗ്രാ​മീ​ണ സം​രം​ഭ​ക​ത്വം, പ​രി​സ്ഥി​തി, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യി​ൽ​നി​ന്നു യു​വ​ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എ​ന്ന വി​ഷ​യ​ത്തി​ൽ യൂ​ത്ത് വ​യ​നാ​ട് കോ​ണ്‍​ക്ലേ​വ് അ​ധ്യാ​പ​ക ഭ​വ​നി​ൽ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. വ​യ​നാ​ടി​ന്‍റെ സു​പ്ര​ധാ​ന വി​ക​സ​ന ആ​വ​ശ്യ​മാ​യി ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്ന​ത് ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി​യാ​ണ്. രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും ഡി​എം​ആ​ർ​സി​യു​ടെ​യും സം​യു​ക്ത സം​രം​ഭ​മാ​യി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു ച​ർ​ച്ച​യി​ൽ നി​ർ​ദേ​ശ​മു​യ​ർ​ന്നു.
വ​യ​നാ​ട്ടി​ലെ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളെ​യും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളേ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തും 100 കോ​ടി രൂ​പ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​തു​മാ​യ വൈ​ദ്യു​ത ട്രാം ​സ​ർ​വീ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക, ദേ​ശീ​യ​പാ​ത 766ലെ​യും മാ​ന​ന്ത​വാ​ടി-​മൈ​സൂ​രു പാ​ത​യി​ലെ​യും രാ​ത്രി​യാ​ത്രാ വി​ല​ക്കി​നു പ​രി​ഹാ​ര​മാ​യ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ പ​ദ്ധ​തി​ക്കു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കു​ക, പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ, മേ​പ്പാ​ടി-​മു​ണ്ടേ​രി-​നി​ല​ന്പൂ​ർ ചു​ര​മി​ല്ലാ​പ്പാ​ത​ക​ൾ നി​ർ​മി​ക്കു​ക, ടൂ​റി​സം രം​ഗ​ത്തും ഗ്രാ​മീ​ണ മേ​ഖ​ല​യി​ലും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ഉ​യ​ർ​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ ജി​പ്മ​ർ മാ​തൃ​ക​യി​ൽ കേ​ന്ദ്ര മെ​ഡി​ക്ക​ൽ കോ​ള​ജ്, എ​യിം​സ്, ദേ​ശീ​യ കാ​യി​ക അ​ക്കാ​ഡ​മി, കേ​ന്ദ്ര ആ​ദി​വാ​സി സ​ർ​വ​ക​ലാ​ശാ​ല, തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, യു​പി​എ​സ് സി ​പ​രി​ശീ​ല​ന-​പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ, സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന കേ​ന്ദ്രം എ​ന്നി​വ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഉ​ണ്ടാ​യി.
വ​യ​നാ​ടി​ന്‍റെ പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ചു ച​ർ​ച്ച ന​ട​ന്നു. ഗ്വാ​ളി​യ​ർ റ​യ​ണ്‍​സ് ഫാ​ക്ട​റി​ക്കാ​യി മു​ള​ങ്കാ​ടു​ക​ൾ കൂ​ട്ട​ത്തോ​ടെ മു​റി​ച്ചു​മാ​റ്റി​യ​തും 35,000 ഹെ​ക്ട​ർ വ​ന​ഭൂ​മി തേ​ക്ക്-​യൂ​ക്കാ​ലി​പ്ട​സ് തോ​ട്ട​ങ്ങ​ളാ​ക്കി​യ​തു​കൊ​ണ്ടും ഉ​ണ്ടാ​യ പ​രി​സ്ഥി​തി ത​ക​ർ​ച്ച വ​ന്യ​ജീ​വി​ശ​ല്യ​ത്തി​ന് ആ​ക്കം കൂ​ട്ടി​യ​താ​യി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​വ​ർ​ഗീ​സ് വൈ​ദ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​സു​ബ്ര​ഹ് മ​ണ്യ നാ​യി​ഡു, ടി.​എം. റ​ഷീ​ദ്, ഡോ.​കെ.​ടി. അ​ഷ​റ​ഫ്, ഡോ.​പി.​എ. മ​ത്താ​യി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
സൈ​ൻ ഡ​യ​റ​ക്ട​ർ റാ​ഷി​ദ് ഗ​സാ​ലി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ജോ​സ് ത​ണ്ണി​ക്കോ​ട്, ജേ​ക്ക​ബ് ബ​ത്തേ​രി, ജാ​ഫ​ർ, ഡോ.​പ്ര​മോ​ദ്, ഡോ.​ജോ​ഷി, സം​ഷാ​ദ്, അ​ബ്ദു​ൽ റ​സാ​ഖ്, എ​ൽ​ദോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ർ​ച്ച​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ഇ​ന്നു രാ​ഹു​ൽ​ഗാ​ന്ധി​ക്കു സ​മ​ർ​പ്പി​ക്കും.