വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് കോ​ട്ടം ത​ട്ടു​ന്ന തീ​രു​മാ​ന​ങ്ങ​ൾ തി​രു​ത്ത​ണം: കെ​പി​എ​സ്ടി​എ
Wednesday, April 17, 2019 1:07 AM IST
ക​ൽ​പ്പ​റ്റ: നാ​ടി​ന്‍റെ സാം​സ്കാ​രി​ക അ​സ്ഥി​വാ​ര​മാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ന് കോ​ട്ടം ത​ട്ടു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ വ​യ​നാ​ട് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
തു​ട​ർ​ന്നു​ള്ള അ​ധ്യ​യ​ന​വ​ർ​ഷ​ങ്ങ​ൾ ഗു​ണ​നി​ല​വാ​ര​മു​ള്ള മ​ത​നി​ര​പേ​ക്ഷ​വും മാ​ന​വ​സൗ​ഹാ​ർ​ദ്ദ​പ​ര​വു​മാ​യ വി​ദ്യാ​ഭ്യാ​സം പ്ര​ധാ​നം ചെ​യ്യു​ന്ന സ്കൂ​ൾ അ​ന്ത​രീ​ക്ഷം സം​ജാ​ത​മാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യ്യാ​റാ​വ​ണ​മെ​ന്നും ക​ണ്‍​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി. ​ഹ​രി​ഗോ​വി​ന്ദ​ൻ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജെ. ആ​ന്‍റ​ണി, ടി.​കെ. എ​വു​ജി​ൻ, പ​റ​ന്പാ​ട്ട് സു​ധാ​ക​ര​ൻ, എം.​കെ. സ​ന​ൽ​കു​മാ​ർ, പി.​ജെ. വി​ൽ​സ​ണ്‍ , ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജെ. ദേ​വ​സ്യ, കെ.​ടി. ജോ​യി, പി.​എ. ജോ​സ​ഫ്, ത്രേ​സ്യാ​മ്മ ജോ​ർ​ജ് എ​ന്നി​വ​ർ​ക്ക് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും പ്ര​വ​ർ​ത്ത​ക ക​ണ്‍​വെ​ൻ​ഷ​നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ജി​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​ജി. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​സി. രാ​ജ​ൻ, പി.​കെ. അ​ര​വി​ന്ദ​ൻ, ടോ​മി ജോ​സ​ഫ്, എം.​എം. ഉ​ല​ഹ​ന്ന​ൻ, സു​രേ​ഷ് ബാ​ബു വാ​ള​ൽ, പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, എം.​എം. ബേ​ബി​ച്ച​ൻ, കെ.​സി. ര​വീ​ന്ദ്ര​ൻ, ടി.​എ​ൻ. സ​ജി​ൻ, എം.​വി. രാ​ജ​ൻ, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ഏ​ബ്ര​ഹാം കെ. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.