നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ ആ​വേ​ശ​മാ​യി കൊ​ട്ടി​ക്ക​ലാ​ശം
Wednesday, April 17, 2019 1:07 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് നാ​ളെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കൊ​ട്ടി​ക്ക​ലാ​ശം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​വ​സാ​നി​ച്ചു. ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം മാ​ത്രം. അ​മ്മാ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം, ഡി​എം​കെ, എ​ഐ​എ​ഡി​എം​കെ മു​ന്ന​ണി​ക​ളും ആ​വേ​ശ​ക​ര​മാ​യാ​ണ് കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത്. നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഗൂ​ഡ​ല്ലൂ​ർ, ഉൗ​ട്ടി, കു​ന്നൂ​ർ, മേ​ട്ടു​പാ​ള​യം, അ​വി​നാ​ശി, ഭ​വാ​നി സാ​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മു​ന്ന​ണി​ക​ൾ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി​യ​ത്. നാ​ളെ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പോ​ളിം​ഗ്.
ഡി​എം​കെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ. ​രാ​ജ​യും എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി എം. ​ത്യാ​ഗ​രാ​ജ​നും ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം. കോ​ണ്‍​ഗ്ര​സ്, സി​പി​എം, സി​പി​ഐ, എം​ഡി​എം​കെ, വി​ടു​ത​ലൈ ശി​റു​തൈ, മു​സ്ലിം ലീ​ഗ്, മ​നി​ത​നേ​യ മ​ക്ക​ൾ ക​ക്ഷി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഡി​എം​കെ മു​ന്ന​ണി. ബി​ജെ​പി, പി​എം​കെ, ഡി​എം​ഡി​കെ പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് എ​ഐ​എ​ഡി​എം​കെ മു​ന്ന​ണി. പ​ത്ത് പേ​രാ​ണ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ബി​എ​സ്പി സ്ഥാ​നാ​ർ​ഥി അ​ശോ​ക് കു​മാ​ർ, മ​ക്ക​ൾ നീ​തി​മ​യ്യം സ്ഥാ​നാ​ർ​ഥി അ​ഡ്വ. രാ​ജേ​ന്ദ്ര​ൻ, അ​മ്മാ​മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം സ്ഥാ​നാ​ർ​ഥി എം. ​രാ​മ​സ്വാ​മി, സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ളാ​യ അ​റു​മു​ഖം, സു​ബ്ര​ഹ്മ​ണ്യ​ൻ, നാ​ഗ​രാ​ജ്, രാ​ജ​ര​ത്നം, കെ. ​രാ​ജ തു​ട​ങ്ങി​യ​വ​രാ​ണ് മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്.
മ​ണ്ഡ​ല​ത്തി​ൽ മ​ല​യാ​ളി വോ​ർ​ട്ട​ർ​മാ​രും നി​ർ​ണാ​യ​ക ശ​ക്തി​യാ​ണ്. നീ​ല​ഗി​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉൗ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ, അ​വി​നാ​ശി, ഭ​വാ​നി സാ​ഗ​ർ, മേ​ട്ടു​പാ​ള​യം തു​ട​ങ്ങി​യ ആ​റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ ഉൗ​ട്ടി, കു​ന്നൂ​ർ, ഗൂ​ഡ​ല്ലൂ​ർ മ​ണ്ഡ​ല​ങ്ങ​ൾ നീ​ല​ഗി​രി ജി​ല്ല​യി​ലും മേ​ട്ടു​പാ​ള​യം കോ​യ​ന്പ​ത്തൂ​ർ ജി​ല്ല​യി​ലും അ​വി​നാ​ശി തി​രി​പ്പൂ​ർ ജി​ല്ല​യി​ലും ഭ​വാ​നി സാ​ഗ​ർ ഈ​റോ​ഡ് ജി​ല്ല​യി​ലു​മാ​ണ്. നീ​ല​ഗി​രി ജി​ല്ല​യി​ൽ 35 ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളും 11 ടൗ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളും നാ​ല് ന​ഗ​ര​സ​ഭ​ക​ളു​മാ​ണു​ള്ള​ത്.
നീ​ല​ഗി​രി മ​ണ്ഡ​ല​ത്തി​ൽ 13,49,740 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 6,57,991 പു​ര​ഷ വോ​ട്ട​ർ​മാ​രും 6,91,684 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. 6427 അം​ഗ​പ​രി​മി​ത വോ​ട്ട​ർ​മാ​രു​ണ്ട്. 1611 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 79 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണ്.