ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങി​ന് നേ​തൃ​ത്വം വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ത​ല​മു​റ​ക​ളു​ടെ പു​ണ്യം: ഗ​ണേ​ഷ് ഭ​ട്ട​തി​രി
Thursday, April 18, 2019 12:24 AM IST
തി​രു​നെ​ല്ലി: രാ​ജീ​വ് ഗാ​ന്ധി​യു​ടെ ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങി​ന് നേ​തൃ​ത്വം വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ത​ല​മു​റ​ക​ളു​ടെ പു​ണ്യ​മാ​ണെ​ന്ന് മു​ഖ്യ കാ​ർ​മ്മി​ക​ൻ പ​യ്യ​ന്നൂ​ർ ക​രി​വെ​ള്ളൂ​ർ പ​യ്യ​ളി​ക ഇ​ല്ല​ത്ത് ഗ​ണേ​ഷ് ഭ​ട്ട​തി​രി. 1991 ൽ ​രാ​ജീ​വ് ഗാ​ന്ധി​യു​ടെ ചി​താ​ഭ​സ്മം പാ​പ​നാ​ശി​നി​യി​ൽ നി​മ​ഞ്ജ​നം ചെ​യ്ത​പ്പോ​ൾ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത് ഗ​ണേ​ഷ് ഭ​ട്ട​തി​രി​യാ​യി​രു​ന്നു. അ​ന്ന് മു​ഖ്യ​ക​ർ​മ്മി ഗ​ണേ​ഷ് ഭ​ട്ട​തി​രി​യു​ടെ അ​ച്ഛ​ൻ ശ​ങ്ക​ര​ൻ ഭ​ട്ട​തി​രി​യാ​യി​രു​ന്നു. അ​തേ ഗ​ണേ​ഷ് ഭ​ട്ട​തി​രി​യാ​ണ് അ​ച്ഛ​ന്‍റെ പി​തൃ​സ്മ​ര​ണ​ക്കാ​യി രാ​ഹു​ൽ ഗാ​ന്ധി ബ​ലി​ത​ർ​പ്പ​ണ​ത്തി​നെ​ത്തി​യ​പ്പോ​ൾ ച​ട​ങ്ങി​ന് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ച​ത്. ഈ ​അ​നു​ഭ​വ​ത്തി​ന്‍റെ നി​റ​വി​ലാ​ണ് ഗ​ണേ​ഷ് ഭ​ട്ട​തി​രി. ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങി​ന് നേ​തൃ​ത്വം വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്ന​താ​യും ഗ​ണേ​ഷ് ഭ​ട്ട​തി​രി പ​റ​ഞ്ഞു.