സം​രം​ഭ​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​നം
Thursday, April 18, 2019 12:24 AM IST
ക​ൽ​പ്പ​റ്റ: ക​ണ്ണൂ​ർ റു​ഡ്സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്വ​ന്ത​മാ​യി സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 18 നും 45 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് 13 ദി​വ​സ​ത്തെ സൗ​ജ​ന്യ സം​രം​ക​ത്വ വി​ക​സ​ന പ​രി​ശീ​ല​നം ന​ൽ​കു​ന്നു. വി​വി​ധ സം​രം​ഭ​ക​ത്വ ആ​ശ​യ​ങ്ങ​ളു​ടെ​യും അ​വ​സ​ര​ങ്ങ​ളു​ടെ​യും വി​ല​യി​രു​ത്ത​ൽ, സം​രം​ക​ത്വ ക​ഴി​വു​ക​ൾ, ലീ​ഡ​ർ​ഷി​പ് ട്രെ​യി​നിം​ഗ്, പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ൽ, എ​ന്‍റ​ര്‌​പ്രൈ​സ് മാ​നേ​ജ്മെ​ന്‍റ്, വാ​യ്പ്പാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പേ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
പ​രി​ശീ​ല​ന കാ​ല​ത്ത് ഭ​ക്ഷ​ണ​വും സൗ​ജ​ന്യ താ​മ​സ സൗ​ക​ര്യ​വും ല​ഭി​ക്കും. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, മാ​ഹി ജി​ല്ല​ക​ളി​ലെ ആ​ളു​ക​ൾ പേ​ര്, വ​യ​സ്, മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, എ​ന്നി​വ വ്യ​ക്ത​മാ​ക്കു​ന്ന അ​പേ​ക്ഷ ഡ​യ​റ​ക്ട​ർ, റു​ഡ്സെ​റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, പി​ഓ കാ​ഞ്ഞി​ര​ങ്ങാ​ട്, ക​ണ്ണൂ​ർ 670142 എ​ന്ന വി​ലാ​സ​ത്തി​ൽ 30നു ​മു​ന്പാ​യി സ​മ​ർ​പ്പി​ക്ക​ണം. ഇ​ന്‍റ​ർ​വ്യൂ മെ​യ് ഏ​ഴ്. പ​രി​ശീ​ല​നം മെ​യ് 13 ന് ​ആ​രം​ഭി​ക്കു​ന്നു. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ സ​ന്ദ​ർ​ശി​ക്കു​കwww.rudset .com. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0460 2226573, 9496611644.